Thursday, August 23, 2012

കഥയിതുവരെ

ഇരുട്ട് പെട്ടന്നൊരു വിരുന്നു വന്നു
കണ്ണ്‍ പുറത്തേയ്ക്കിറങ്ങി നോക്കി
വേറെ ആരെയും കണ്ടില്ല

നിലാവില്ല നിഴല്ചിത്രമില്ല
ബാല്യമല്‍ഭുതം കൂറിയ താരങ്ങളില്ല.
അക്കങ്ങളില്ലക്ഷരതെറ്റ്കളില്ല
പാദങ്ങള്‍  ലംബങ്ങള്‍ കര്‍ണങ്ങളില്ല

നെറുകയിലൊരു തണുത്ത കരം
മടിത്തട്ടിന്‍റെ മാര്‍ദ്ദവം
അമ്മയൊന്നു ചിരിച്ചുവോ?

ഞാന്‍ നടിച്ചൊരു പടം കണ്ടു
ഇനി കാണുന്നതൊന്നും
ആരോടും പറയരുതെന്നൊരു സ്വരം

4 comments:

  1. കുഴപ്പമില്ല.. ഏന്റെ 2-3 ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്തതിന്റെ മാറ്റം കാണുന്നുണ്ട് ...കീപ്‌ ഇറ്റ്‌ അപ്പ്‌... നെക്സ്റ്റ് ക്ലാസ്സ്‌ കൂടി അറ്റന്‍ഡ് ചെയ്താല്‍ കോഴ്സ് പൂര്‍ണമാകും ...

    ReplyDelete
  2. താങ്കള്‍ ആ മൂന്നാമത്തെ വരിയില്‍ ഉദ്ദേശിച്ചു വിവരിച്ചത് നമ്മുടെ ക്ലാസ്സ്‌ ആണോ???

    ReplyDelete
  3. Nice work ronnie.. :) keep writing..

    ReplyDelete