സത്യത്തിൽ എല്ലാവരും മുറിവേറ്റവരാണ്.. വികാര വേലിയേറ്റ യുദ്ധങ്ങളിൽ ക്ഷതമേറ്റ് വീണവരാണ്. ചിലർ നൊമ്പരം വിളിച്ചോതി ആശ്വാസം തേടുമ്പോൾ വലിയൊരു ഭാഗം യുദ്ധമേ നടന്നുവെന്നു തോന്നിപ്പിക്കാത്തവണ്ണം മുറിവുകളെ സാമാർത്ഥമായൊളിപ്പിച്ചു ചിരി വരച്ചു ചേർക്കുന്നു.
എങ്കിലും രാവിന്റെ തീരങ്ങളിൽ അവരും വീണുകിടക്കാറുണ്ട്.. മണ്ണിന്റെ തണുവും പറ്റി പുലരുംവരെ ആശ്വാസത്തിന്റെ ആനന്ദം തേടാറുണ്ട്