Saturday, September 21, 2024

മടി

ഒരാധുനിക പ്രണയത്തിൽ അവനുണ്ടാക്കിയ സൂപ്പ്‌ അവന്റെ ഇടതുകയ്യിലിരുന്ന്   അവളും കുടിച്ചു.. അവരപ്പോൾ  ഒരേ തീന്മേശയ്ക്കിരുപുറവുമിരുന്ന് കൗതുകത്തൊടെ പരസ്പരം ഉറ്റു നോക്കുന്ന ഹൃദയങ്ങളെപ്പറ്റിയായിരുന്നു സംസാരിച്ചത്‌. അവയുടെ തുടിപ്പുകളുടെ എണ്ണം പരസ്പരം വിരൽത്തൊട്ടു കൂട്ടിക്കിഴിച്ചു ചിരിച്ചു. ചുണ്ടിൽ പരന്ന സാൾട്ട് ആൻഡ് പേപ്പർ രുചി നുണഞ്ഞു കുഴഞ്ഞവർ മുഖത്തോട് മുഖം നോക്കി കിടന്നു.. ചാർജർ കുത്താൻ മടിച്ച് 

ഹാങ്ങോവർ

നഷ്ടപ്പെടും മുന്നെ നിന്നെ
പൂർണമായി എന്നിലേയ്ക്ക്‌ ചേർക്കണം.
ഒന്നാലോചിച്ചു നൊക്കൂ..
ശ്വാസം മൊത്തം നീ..
പുകയ്ക്കടിമയാകുമ്പോലെ,
നീയില്ലാതെവന്നാൽ വല്ലാതെ
അസ്വസ്ഥനാകണമെനിക്ക്‌..
ജീവിച്ചിരിക്കെ മരിക്കണമെനിക്ക്‌

പോപ്പോമ്മ

മുളങ്കൂട്ടമൊന്നിൽ കാറ്റുമീട്ടും
പാട്ടുകേട്ടു താഴെ പുൽത്തലപ്പിൻ
തണുവും മണവും നുകർന്നിനിയും 
ബാല്യമോർത്തൊന്നു മയങ്ങണം

ചെറുക്കാ നീയെവിടെയെന്നൊരു
രോദനം തോൽക്കുമാറുള്ളൊ-
രെൻ മുത്തശ്ശി വിളികേട്ടുണരണം
കുളിച്ചാറ്റുമീൻ കൂട്ടിയുണ്ണണം

വെളുത്ത ചട്ടതൻ നെഞ്ചോടമർത്തി- 
യെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചൊ-രൊത്തിരി സ്നേഹം പകരുന്നൊരുത്തി നീയിന്നുമെൻ മുത്തശ്ശി - ഇല്ലെങ്കിലും

Feeling lose home.. :(

റിട്ടയേർമെന്റ്

 വീടിന്റെ പിന്നാമ്പുറത്തൊരു ചെമ്പകമരം നിൽപ്പുണ്ട്‌... തൊട്ടടുത്തുതന്നെ ഒരു പാരിജാതവും... പണ്ടെപ്പൊഴോ ഒരു ഹോർട്ടി കൾചർ എക്സിബിഷനു പോയപ്പൊ ഞാൻ തന്നെ വാങ്ങി നട്ടതാണ്‌. പാരിജാതപ്പൂ കണ്ടതുതന്നെ അതാദ്യം പൂത്തപ്പൊഴായിരുന്നു. ചെറിയൊരു കാറ്റിലും മഴയായ്പ്പെയ്യുന്ന വെളുപ്പിൽ നേരിയനീല കലർന്ന കുരുന്നു പൂക്കൾ...
എന്റെ ചെമ്പകം പൂത്തതു ഒരുപാടു വൈകിയാണു.. എന്റെ ജീവിതത്തിൽ വന്ന പല ഭാഗ്യങ്ങളെയും പോലെ. ചെമ്പകം പൂക്കാറുള്ളപ്പൊഴൊക്കെ ഞാൻ വീട്ടിൽ നിന്നും ദൂരെയാവും.. അതുകൊണ്ട്‌ ചെമ്പകത്തിന്റെ മണം നന്നായൊന്നാസ്വദിക്കാൻ പറ്റിയിട്ടില്ല.പ്രവാസം മതിയാക്കി ഒരിക്കൽ സ്വസ്ഥമായൊന്നു വീട്ടിലിരിക്കണം.. എന്റെ ചെമ്പകത്തിന്റെയും പാരിജാതതിന്റെയും ചോട്ടിൽ... ആ സമയത്ത്‌ അവ രണ്ടും ഒരുമിച്ച്‌ പൂവിട്ടെങ്കിൽ...

ഒരുവൻ

ചിറകുകളുള്ള ഒരുവനെ ഞാൻ കാണുന്നു. 
അവൻ മുഖം കരുവാളിച്ചവനും അനേകം മുറിപ്പാടുകളുടെ ഉടമയുമാണ്.. 
അവന്റെ ചുമലുകളിൽ മാംസമറന്നുപോയ വടുക്കളും കാലുകളിൽ തളച്ചിടാൻ ശ്രമിച്ചറ്റു പോയ ചങ്ങലയുടെ പാടുകളും.. പ്രഹരമേൽക്കാത്ത ഒരിടവും അവന്റെയുടലിലില്ല... 

എങ്കിലും അവൻ നിർഭയനും ശാന്തനുമായി ആകാശത്തുയരെ നോട്ടമുറപ്പിച്ചു കുതിച്ചുയരാൻ തയ്യാറായി നിന്നു . 
ഏതു നിമിഷവും ജ്വലിക്കാൻ പാകത്തിന് അഗ്നി അവന്റെ കണ്ണുകളിൽ കാത്തുകിടന്നിരുന്നു... 
അവൻ കരുത്തനായിരുന്നു.. 

ഭൂതകാലത്തിനു = അതേ അവനെ ഞെരിച്ചുടയ്ക്കാൻ കൊതിച്ച അതേ ഭൂതകാലത്തിനു, അവന്റെ നിഴലിന്റെ ഇരുളിൽ ഭയന്നൊളിക്കാനേ കഴിഞ്ഞുള്ളു... 
അവന്റെ ലക്ഷ്യം മുന്നിലുള്ള പ്രകാശമാണ്... 
ശ്രമം അതിനെ കയ്യിലൊതുക്കി അതിൽ ജ്വലിക്കാനാണ്... 

ചിറകുകളുള്ള ഒരുവനെ ഞാൻ കാണുന്നു. കണ്ണുകളിൽ തിളങ്ങുന്ന സ്വപ്നങ്ങളുള്ള ഒരുവനെ.. പരാജയത്തെ പരാജയപ്പെടുത്തിയ ഒരുവനെ...